ഇരിട്ടി (കണ്ണൂർ): പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യ അറസ്റ്റ് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന്. നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച തില്ലങ്കേരി സ്വദേശി കെ.വി.ജിനീഷിനെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് നർകോടിക്ക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് ആക്ട് പ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ അഡിഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ദിനേശ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ആണ് തില്ലങ്കേരി കിഴക്കോട്ടിൽ വീട്ടിൽ താമസിക്കുന്ന ജിനേഷിനെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായത്. ഉത്തരവുപ്രകാരം ജിനീഷിനെ ഓഗസ്റ്റ് ഒന്നിന് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൽ ഐപിഎസ് പേരാവൂർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് എംപി ആസാദ് എന്നിവരുടെ നിർദ്ദേശപ്രകാരം മുഴക്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.വി.ദിനേശൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. ഉത്തരവ് പ്രകാരം ജിനീഷിനെ പൂജപ്പുര സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതാണ്. പിറ്റ് എൻഡിപിഎസ് നിയമപ്രകാരം കണ്ണൂർ റൂറൽ പോലീസ് ജില്ലയിൽ ആദ്യമായാണ് ഒരാളെ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചത്.
Did you know? About the Prevention of Illicit Trafficking in Narcotic Drugs and Psychotropic Substances Act? First arrest in Muzhukkunnu, Kannur